Varshangalkku Shesham Teaser
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം. ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Varshangalkku Shesham Teaser
വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്ന ടീസറിൽ നിന്ന് ഇതൊരു ഫൺ മൂഡിലുള്ള ചിത്രമാണെന്ന് വ്യക്തമാണ്. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിൻറെ നിർമ്മാണം.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം വിശ്വജിത്തും സംഗീതസംവിധാനം അമൃത് രാംനാഥുമാണ്. ചിത്രത്തിൽ നിവിൻപോളി, ബേസിൽ ജോസഫ്, അജു വർഗീസ്, കല്യാണി പ്രിയദർശൻ, നീരജ് മാധവ്, നീത പിള്ള എന്നിങ്ങനെ ഒരു വലിയ താരത തന്നെയുണ്ട്.
1 thought on “വർഷങ്ങൾക്കു ശേഷം ടീസർ പുറത്തു – Varshangalkku Shesham Teaser”
Comments are closed.