മുംബൈ : കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച അഭിനേതാക്കൾ അവതരിപ്പിക്കുന്ന ഹീസ്റ്റ് കോമഡി “ദി ക്രൂ” മാർച്ച് 29 ന് തിയേറ്ററുകളിൽ എത്തും. കരീന കപൂർ ആണ് ഇതേ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഫ്ളൈറ്റ് ക്രൂ വസ്ത്രം ധരിച്ച മൂവരും ഒരു വിമാനത്താവളത്തിലൂടെ ഉലാത്തുന്നത് കാണിക്കുന്ന ടീസർ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും കരീന കപൂർ ഖാൻ തന്നെ.
“ബക്കിൾ അപ്പ്, നിങ്ങളുടെ പോപ്കോണുമായി തയ്യാറാകൂ. ഈ മാർച്ചിൽ #TheCrew തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു,” കരീന കപൂർ ഖാൻ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.കൃതി സനോണും തബുവും ടീസർ ക്ലിപ്പ് അവരുടെ ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കിട്ടു.
“ലൂട്ട്കേസ്” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുകയും റിയ കപൂറും,ഏക് താ ആർ കപൂറും ചേർന്ന് നിർമ്മിക്കുകയും ചെയ്ത “ദ ക്രൂ” എന്ന ചിത്രത്തിൽ കപിൽ ശർമ്മയും അഭിനയിക്കുന്നുണ്ട്.
2018-ലെ ഫീമെയിൽ ബഡ്ഡി കോമഡി “വീരേ ദി വെഡ്ഡിംഗ്” എന്ന ചിത്രത്തിലെ വിജയത്തിന് ശേഷം ഏക്താ ആർ കപൂറും, റിയ കപൂറും തമ്മിലുള്ള രണ്ടാമത്തെ സിനിമയാണിത് . ചിരിയും സസ്പെൻസും കൂടിക്കലർന്ന “ദ ക്രൂ” യുടെ തിയറ്റർ റിലീസിനായി സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.