വിക്രം പ്രധാന വേഷത്തിലെത്തുന്ന തങ്കലാൻ ഏപ്രിലിൽ റിലീസ് ചെയ്യും

വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പാ രഞ്ജിത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തങ്കലാൻ ഏപ്രിലിൽ ആഗോളതലത്തിൽ  റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. ജനുവരി 26-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രം 19-ാം നൂറ്റാണ്ടിന്റെ ആദ്യകാല ഖനനത്തിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

 സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻ ഹൗസിന്റെ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന തങ്കലാൻ രക്തത്തിലും സ്വർണ്ണത്തിലും എഴുതപ്പെട്ട ചരിത്രത്തിന്റെ ഒരു കഥ ആണെന്ന് പ്രതീക്ഷിക്കുന്നു. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, ഹോളിവുഡ് നടൻ ഡാനിയൽ കാൽടാഗിറോൺ എന്നിവരുൾപ്പെടെയുള്ള ഒരു വലിയ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജിവി പ്രകാശ് സംഗീതസംവിധാനം ചെയ്യുന്ന തങ്കലാൻ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം  ഭാഷകളിൽ തിയേറ്ററുകളിലെത്തും.

പ്രേക്ഷകർക്ക് സവിശേഷമായ ഒരു സിനിമാനുഭവം പ്രദാനം ചെയ്യുന്ന ചരിത്ര പശ്ചാത്തലത്തിൽ ഒരു കിടിലൻ കഥയായിരിക്കും തങ്കലാൻ പറയുന്നത് .  മികച്ച അഭിനേതാക്കളും ആകർഷകമായ കഥാസന്ദർഭവും ഒന്നിലധികം ഭാഷകളിലുള്ള ആഗോള റിലീസും ഉൾകൊണ്ട്  ലോകമെമ്പാടുമുള്ള റിലീസിങ്ങിനൊരുങ്ങുകയാണ്  തങ്കലാൻ.