ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായി അനുരാഗ് കാശ്യപ് എത്തുന്നു
ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റൈഫിൽ ക്ലബ്. ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കാശ്യപാണ് . ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ അനുരാഗ് കാശ്യപ് അഭിനയിക്കുന്നത്. ദിലീഷ് പോത്തനും, സൗബിൻ ഷാഹിറും ചിത്രത്തിൻറെ ഭാഗമായി ഉണ്ട്.ദിലീഷ് കരുണാകരനാണ് ചിത്രത്തിൻറെ തിരക്കഥ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.