വാസയോഗ്യമായ മേഖലയിൽ ‘സൂപ്പർ എർത്ത്’ കണ്ടെത്തിയതായി നാസ

nasa news malayalam

ടെക്സസ് – 137 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന TOI-715 b എന്ന് പേരിട്ടിരിക്കുന്ന ‘സൂപ്പർ എർത്ത്’ ഒരു  കണ്ടെത്തൽ നടത്തി നാസ ശാസ്ത്രജ്ഞർ. ഭൂമിയുടെ ഏകദേശം 1.5 ഇരട്ടി വീതിയുള്ള ഈ ഗ്രഹം, അതിൻ്റെ മാതൃനക്ഷത്രത്തെ യാഥാസ്ഥിതിക വാസയോഗ്യമായ മേഖലയ്ക്കുള്ളിൽ പരിക്രമണം ചെയ്യുന്നു, ഇത് ദ്രവജലത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. TOI-715 b യുടെ മാതൃനക്ഷത്രം ഒരു ചുവന്ന കുള്ളനാണ്, ഇത് സൂര്യനെക്കാൾ ചെറുതും തണുപ്പുള്ളതുമാണ്, ഇത് വാസയോഗ്യമായ ഗ്രഹങ്ങളുടെ അടയാളമായി കണക്കാക്കാം. ചെറിയ … Read more

ചൊവ്വയിലെ ജല സാന്നിധ്യം : കൂടുതൽ കണ്ടെത്തലുമായി നാസ

nasa news malayalam

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന തരത്തിൽ  കൂടുതല്‍ കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് റോവറാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.ചൊവ്വയുടെ ഉപരിതലത്തില്‍ തടാകം നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ (ജല സാന്നിധ്യം മൂലം ഉണ്ടാകുന്ന ഊറല്‍) കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തെത്തുന്നത്‌. വെ ള്ളിയാഴ്ച പുറത്തുവിട്ട പഠനത്തിലാണ് ജെറെസോ ഗര്‍ത്തം എന്ന് പേര് നല്‍കിയിരിക്കുന്ന ചൊവ്വയുടെ ഉപരിതലത്തിലെ തടാക സാന്നിധ്യത്തെ കുറിച്ച് വിശദമായി പരാമര്‍ഷിച്ചിട്ടുള്ളത്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും (യുസിഎല്‍എ) … Read more