വീണ്ടും പോലീസ് വേഷത്തിൽ ടോവിനോ -അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി
ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പോലീസുകാരൻ ആയാണ് ടോവിനോ തോമസ് വേഷമിടുന്നത്. ഒരു കൊലപാതകത്തിന്റെ ദുരൂഹത നിലനിർത്തുന്ന ടീസറിലൂടെ സിനിമ ഒരു ത്രില്ലർ ആയിരിക്കുമെന്ന് വ്യക്തമാണ്. https://www.youtube.com/watch?v=L9pnAiEUc90 നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാം രചന നിർവഹിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ്. കടുവ എന്ന … Read more