“RRR” ൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രത്തിൻറെ പണിപ്പുരയിലാണ്. SSMB29 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണ് അഭിനയിക്കുന്നത്. രാജമൗലിയുടെ പിതാവും പ്രശസ്ത എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൻറെ രചന.
അമേരിക്കൻ വംശജയായ ഇൻഡോനേഷ്യൻ അഭിനേത്രി ചെൽസി ഐലിനെ ഈ സിനിമയിൽ ഉൾപ്പെടുത്തുന്നതിന് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും വാർത്തകളും വന്നിരുന്നു. പ്രോജക്ടിൽ ചെൽസിയുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകിയെങ്കിലും സിനിമ നിർമാതാക്കളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
2022ലെ ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തെക്കുറിച്ച് സംസാരിച്ച രാജമൗലി ജെയിംസ് ബോണ്ട്, ഇന്ത്യന ജോൺസ് തുടങ്ങിയ ഐക്കോണിങ് ഹോളിവുഡ് പ്രൊഡക്ഷനുകൾക്ക് സമാന്തരമായ സിനിമ ആയിരിക്കും എന്ന് ഒരു സൂചന നൽകിയിരുന്നു. ഇപ്പോൾ പ്രീപ്രൊഡക്ഷൻ ഘട്ടത്തിലുള്ള സിനിമ 2024 ഏപ്രിലോ, മെയിലോ ചിത്രീകരണം ആരംഭിക്കും.