പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാൻ ഭരണാധികാരികൾ ഒരുകാലത്ത് അടുത്ത സഖ്യകക്ഷികൾ ആയിരുന്നു. എന്നാൽ സമീപകാലത്ത് ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം സമകാലിക ചരിത്രത്തിലെ ശ്രദ്ധേയമായ വിരോധാഭാസമായി നിലകൊള്ളുന്നു.
താലിബാൻ ഭരണകൂടം സ്ഥാപിക്കുന്നതിൽ ഇസ്ലാമാബാദിന് നിർണായകമായ പങ്കുണ്ടായിരുന്നു. താലിബാന്റെ വളർച്ചയിൽ പാകിസ്ഥാന് നിർണായകമായ പങ്ക് ഉണ്ടായിരുന്നു. പരിശീലനം ആയുധം സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയിലൂടെ വിപുലമായ പിന്തുണ നൽകാൻ പാക്കിസ്ഥാന് സാധിച്ചു. ഈ പിന്തുണയാണ് താലിബാനെ 1997 സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനിലെ അവരുടെ ഭരണ സ്ഥാപിക്കാൻ ഇടയാക്കിയത്.
2001ൽ താലിബാനെതിരെ യുഎസ് നേതൃത്വത്തിലുള്ള ക്യാമ്പയിനിലും പാകിസ്ഥാൻ പിന്തുണ തുടർന്നു. താലിബാന്റെയും അൽഖ്വയ്ദയുടെയും മുൻനിര കമാൻഡർമാർക്കും പോരാളികൾക്ക് ഒപ്പം പാകിസ്ഥാന്റെ സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
സമീപകാലത്തായി പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തി സേനകൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടലുകളുടെ ഫലമായി പ്രധാന അതിർത്തി ക്രോസുകൾ ഇടയ്ക്കിടെ അടച്ചുപൂട്ടാറുണ്ട്. പാക്കിസ്ഥാൻ മണ്ണിലെ അക്രമാസക്തമായ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ തെഹരിക്ക താലിബാൻ പാക്കിസ്ഥാന് (TTP ) അഫ്ഗാനിസ്ഥാൻ പിന്തുണയ്ക്കുന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചതോടെ ബന്ധം കൂടുതൽ വഷളായി .
2021 ഓഗസ്റ്റിൽ താലിബാൻ അധികാര അധികാരമേറ്റതിനുശേഷം 2867 പാകിസ്ഥാനികളുടെ മരണത്തിന് കാരണമായ ആക്രമണത്തിൽ ടിടിപിയെ കുറ്റപ്പെടുത്തുകയും 2023 നവംബറിൽ പാകിസ്താന്റെ താൽക്കാലിക പ്രധാനമന്ത്രിയായ അൻവർ കാക്കർ താലിബാന് എതിരെ കടുത്ത ആക്രമണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ താലിബാൻ ഭരണകൂടത്തിന്റെ വക്താബ് സഭയുള്ള മുജാഹിദ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പാക്കിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളും അഫ്ഗാനിസ്ഥാനിലെ താവളങ്ങൾക്ക് നേരെയുള്ള തിരിച്ചടികളും വ്യോമാക്രമണങ്ങളും സംഘർഷം രൂക്ഷമാക്കിയിരുന്നു.
വിസയോ രജിസ്ട്രേഷൻ രേഖകളോ ഇല്ലാതെ അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്താനുള്ള പാക്കിസ്ഥാന്റെ നീക്കം സങ്കീർണത വർദ്ധിപ്പിച്ചു. ഇതിനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിൽ ഏകദേശം നാല് ലക്ഷത്തി അമ്പതിനായിരത്തോളം അഭയാർത്ഥികൾ പാക്കിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിർത്തി തർക്കങ്ങളും രാഷ്ട്രീയ കുതന്ത്രങ്ങളും കൊണ്ടുണ്ടായ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ശത്രുത ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്ഥിരമായ ബന്ധമായി തുടരുന്നു.