നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. അർജുൻ അശോകനും റാഫിയുടെ മകൻ മുബിൻ എം റാഫിയും ആണ് ചിത്രത്തിലെ നായകന്മാർ. ദേവിക സഞ്ജയാണ് ചിത്രത്തിലെ നായിക.
ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab
റാഫിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. ഹ്യൂമർ സിനിമകൾ മാത്രം നിർമ്മിച്ചിരുന്ന റാഫിയും,നാദിർഷയും പക്ഷേ ഇത്തവണ ഒരു ഗൗരവമുള്ള വിഷയവുമായിട്ടാണ് വരുന്നത്. രാത്രി ജീവിതം നയിക്കുന്നവരെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.
കലന്തൂർ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആന്റണി, സുധീർ കരമന, അശ്വന്തലാൽ, ജാഫർ ഇടുക്കി, കലാഭവൻ റഹ്മാൻ, മാളവിക മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിൻറെ സംഗീതസംവിധാനം. ഷാജികുമാർ ചായാഗ്രഹവും ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു.
1 thought on “പുതിയ ചിത്രവുമായി നാദിര്‍ഷ | ഇത്തവണ ഗൗരവമുള്ള പ്രമേയം”
Comments are closed.