മോഹൻലാലിന്റെ നേര് എന്ന സിനിമ 100 കോടി ക്ലബ്ബിൽ

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ നേര് എന്ന സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളും അനശ്വരാ രാജനും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നൂറുകോടി ക്ലബ്ബിൽ നേര്  ഇടംപിടിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് 35 മത് ദിവസത്തിലാണ് നൂറുകോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതിനുമുൻപ് മോഹൻലാലിന്റെതായി ഇറങ്ങിയ പുലിമുരുകൻ,  ലൂസിഫർ,  ഒടിയൻ എന്നീ സിനിമകളും നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ആൻറണി പെരുമ്പാവൂർ നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരുന്നത് ജിത്തു ജോസഫ് ആയിരുന്നു തിരക്കഥ ഒരുക്കിയത് ശാന്തി മായാദേവി.

2023 അവസാനം ഇറങ്ങിയ സിനിമയിലെ മോഹൻലാലിന്റെ പ്രകടനം ജനപ്രീതി നേടിയിരുന്നു. ഇമോഷണൽ കോഡ്റൂം ഡ്രാമയായി വന്ന സിനിമയിൽ അനശ്വര രാജനും സിദ്ധിക്കും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇവരെ കൂടാതെ പ്രിയാമണി നന്ദു ദിനേശ് പ്രഭാകർ എന്നിവരും സിനിമയിൽ അഭിനയിച്ചിരുന്നു.