കേരളത്തിലെ ദേശീയപാതയിൽ 1464 കോടി രൂപയുടെ വികസന പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. 105 കിലോമീറ്റർ ദൈർഘ്യത്തിലാണ് ദേശീയപാത വികസിപ്പിക്കുന്നത്. 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം നിധിൻ ഗഡ്കരി നിർവഹിക്കും.
തൃശ്ശൂർ മണ്ഡലത്തിലെ അടിപ്പാതകൾക്ക് മാത്രം 29 കോടി രൂപയോളം ആണ് ചെലവ്. ഇതിൽ ആലത്തൂരിൽ 177 കോടി ചാലക്കുടിയിൽ 149 കോടി പാലക്കാട് 49 കോടി എന്നിങ്ങനെയാണ് ചിലവുകൾ. ഇന്ന് ഉദ്ഘാടനം നടക്കുന്നതോടെ ഉടൻതന്നെ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നടക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് കാസർഗോഡ് മേൽപ്പാലം നിർമ്മിക്കുന്നത്. 68 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. പാലത്തിൻറെ നിർമ്മാണം പൂർത്തിയാക്കുന്നതിനോടൊപ്പം ഇരുഭാഗത്തും സർവീസ് റോഡുകളും അണ്ടർ പാസ്സേജുകളും ഉണ്ടായിരിക്കും. ഇതോടൊപ്പം വണ്ടിപ്പെരിയാർ പാലത്തിൻറെ ഉദ്ഘാടനവും നടക്കുന്നുണ്ട് കേന്ദ്രമന്ത്രിമാരായ ഡോക്ടർ വി കെ സിംഗ്, വി മുരളീധരൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും.