ലാൽ ജൂനിയർ സംവിധായകനാകുന്ന നടികർ എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ടോവിനോ തോമസും സൗബിൻ ഷാഹുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശിവാജി ഗണേശന്റെ മകനായ പ്രഭുവിന്റെ സാന്നിധ്യത്തിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.
ഭാവന നായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് അലൻ ആന്റണി, വേണുഗോപാൽ എന്നിവർ ചേർന്നാണ്. ചിത്രം മെയ് മൂന്നിന് തീയേറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസൻ അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ,ബാലു വർഗീസ് ,രഞ്ജിത്ത് എന്നിങ്ങനെ ഒരുപിടി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.