മഞ്ഞുമ്മൽ ബോയ്സും കമൽ ഹാസ്സൻ ഹിറ്റാക്കിയ ഗുണ കേവും

മഞ്ഞുമ്മൽ ബോയ്സിലെ ഗാനവും ട്രെയിലറും ഹിറ്റ് ആയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാൽ കാണാൻ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ ട്രെയിലറിൽ ഇവരുടെ ഗ്യാങ്ങിലെ 11 പേരിൽ ഒരാൾ ഗുണാ കേവിൽ അകപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഒരു സർവ്വൈവൽ ത്രില്ലർ ആയ സിനിമയുടെ ഇതിവൃത്തം ഇതുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമാണ്.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കൊടേക്കനാലിലെ ഗുണകേവ് . ഗുണ കേവിനെ ഡെവിൾസ്  കിച്ചൺ എന്നും വിളിക്കാറുണ്ട്. ഈ കേവുകൾ കൊടൈക്കനാൽ പട്ടണത്തിന്റെ പ്രാന്ത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1990 കൾ വരെ ഈ ഗുഹയെക്കുറിച്ച് അധികമാർക്കും അറിവില്ലായിരുന്നു. സസ്യങ്ങളാൽ ചുറ്റപ്പെട്ട ഈ ഗുഹകൾ വാസ്തവത്തിൽ വളരെയേറെ അപകടകാരികളാണ്. വവ്വാലുകൾ വസിക്കുന്ന പാറകൾക്കിടയിൽ ആഴത്തിലുള്ള ധാരാളം അറകൾ ഉണ്ട്. ഒരു സമയത്ത് ഈ ഗുഹയിലേക്ക്  സഞ്ചാരികളുടെ എണ്ണം ധാരാളം ഉണ്ടാവുകയും അപകടങ്ങളും മരണങ്ങളും പതിവാക്കുകയും ചെയ്തതിനാൽ ഈ ഗുഹകളിലെ ആഴമേറിയ ഭാഗങ്ങൾ അടച്ചിട്ടിരുന്നു.

1992 കമലഹാസൻ നായകനായ ഗുണ എന്ന തമിഴ് ചിത്രം ഇവിടെയാണ് ചിത്രീകരിച്ചത്. സിനിമ ഇറങ്ങിയതിനു ശേഷം നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തി, അങ്ങനെയാണ്  ഈ സ്ഥലം വളരെ പ്രസിദ്ധമായത്. പിന്നീട് ഈ ഗുഹകളെ ഗുണ ഗുഹകൾ എന്ന് വിളിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഈ ഗുഹകളിലെ ആഴമേറിയ ഭാഗങ്ങൾ വളരെ അപകടം നിറഞ്ഞതാണ് 12 യുവാക്കളുടെ മരണത്തെ തുടർന്ന് ഇതിൽ ചിലവ അടച്ചിട്ടിരുന്നു. ഹിന്ദു പുരാണപ്രകാരം പാണ്ഡവർ ഇവിടെ താമസിച്ചിരുന്നതായും  ഭക്ഷണം പാകം ചെയ്തതായും പറയപ്പെടുന്നു, അതിനാലാണ് ഈ സ്ഥലത്തിന് ഡെവിൾസ് കിച്ചൺ എന്ന പേര് ലഭിച്ചത്.

1 thought on “മഞ്ഞുമ്മൽ ബോയ്സും കമൽ ഹാസ്സൻ ഹിറ്റാക്കിയ ഗുണ കേവും”

Comments are closed.