ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്

എറണാകുളം ജില്ലയിലെ ഏരൂരിനടുത്തുള്ള ഒരു ഗ്രാമമാണ് മഞ്ഞുമ്മൽ. മഞ്ഞുമ്മലിലെ ഒരു കൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. 2006 ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളും, തുടർന്നുള്ള സംഭവങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം.

Manjummel Boys - Trailer

ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം കൊടുത്ത് ഇറങ്ങുന്ന സിനിമ ഒരു സർവൈവൽ ത്രില്ലർ, ട്രാവൽ മൂവി ജോണറിൽ ഉള്ള പടം ആയിരിക്കും. കൂടുതൽ പ്രാധാന്യം ഫ്രണ്ട്ഷിപ്പിനും ഇവർ തമ്മിലുള്ള ബന്ധങ്ങൾക്കും ആണ്. ചിദംബരം എന്ന സംവിധായകൻറെ ജാനേമൻ എന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. ഹ്യൂമറിന് പ്രാധാന്യം കൊടുത്ത് ഇറങ്ങിയ സിനിമ വളരെ എൻഗേജിംഗ് ആയിരുന്നു. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് ആ ജോണറിൽ ഉള്ള പടമേ അല്ലെന്നാണ് സംവിധായകൻ പറയുന്നത്.

Manjummel Boys

A snap from Manjummel Boys Cinema

11 ഫ്രണ്ട്സിനു ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ ആസ്പദമാക്കിയാണ് സിനിമ വികസിപ്പിച്ചിട്ടുള്ളത്. 90% സിനിമയിൽ ചിത്രീകരിച്ച കാര്യങ്ങൾ ശരിക്കും നടന്നതാണെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. സാധാരണ സിനിമകളിലെ നായകൻ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി  ഈ സിനിമയിലെ 11 നായകന്മാർക്കും ഒരേ പ്രാധാന്യമാണ്. അതേപോലെ വില്ലൻ എന്നുപറയുന്നത് വിധിയും സമയവും ആണ്. ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്.

Also read : Manjummel Boys – മഞ്ഞുമ്മൽ ബോയ്സ് – Complete Guide

1 thought on “ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്”

Comments are closed.