ഞെട്ടാൻ റെഡി ആയിക്കോ മലയ്‌ക്കോട്ടെ വലിബൻ പുതിയ അപ്ഡേറ്റ്

മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മലയ്‌ക്കോട്ടെ വലിബൻ. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് അണിയറക്കാർ മലയ്‌ക്കോട്ടെ വലിബൻ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി കന്നട തെലുഗു തമിഴ് ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മലയ്‌ക്കോട്ടെ വലിബൻ എന്ന ചിത്രം കാത്തിരിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനം ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ട് തന്നെയാണ്. പ്രതിഭാധനനായ ലിജോയും മലയാളത്തിൻറെ മോഹൻലാലും ഒന്നിക്കുമ്പോൾ മലയാളികൾ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞദിവസം ഇറങ്ങിയ മലയിക്കോട്ടെ വാലിബന്റ് ടീസറിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. മോഹൻലാൽ ഒരു അഭ്യാസിയുടെ റോളിൽ വരുന്ന ചിത്രം ഒരു പീരിയോടിക്കൽ ഡ്രാമയാണ്. മലയ്‌ക്കോട്ടെ വലിബൻ എന്നതിൻറെ അർത്ഥം തന്നെ മലക്കോട്ട എന്ന സാങ്കല്പിക ലോകത്തിലെ നായകൻ എന്നാണ്. വളരെ നീണ്ട ഷെഡ്യൂൾ ഉള്ള ചിത്രമായിരുന്നു മലയ്‌ക്കോട്ടെ വലിബൻ. ഏകദേശം 130 ദിവസം എടുത്താണ് ചിത്രത്തിന്റെ മുഴുവൻ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. രാജസ്ഥാൻ ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ചിത്രത്തെക്കുറിച്ച് ഹരീഷ് പേരടിയും, ടിനു പാപ്പച്ചനും കൗതുകമുണർത്തുന്ന വാർത്തകൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കന്നട നടനും സ്റ്റാൻഡപ് കോമേഡിയനുമായ ഡാനിഷ് സൈറ്റ് പങ്കുവെച്ച കാര്യങ്ങൾ വ്യത്യസ്തമാണ് . അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത് വികാരഭരിതമായ പോസ്റ്റാണ്. ഒരു കരയുന്ന ഇമോജി പങ്കുവെച്ചു കൊണ്ടാണ് താരം തൻറെ അഭിപ്രായം പ്രകടിപ്പിച്ചത്.

 നിങ്ങൾ ഇതുവരെ കണ്ടതെല്ലാം നുണയാണെന്നും ഇനി കാണാൻ പോകുന്നതാണ് സത്യം എന്നും പറഞ്ഞുകൊണ്ടാണ് മലയ്‌ക്കോട്ടെ വലിബൻ ആദ്യ ടീസർ ആരംഭിക്കുന്നത്. വലക്കോട്ടയുടെ നായകൻ താനാണ് എന്ന് അറിയിച്ചുകൊണ്ടുള്ള രണ്ടാമത്തെ ടീസറും വൈറൽ ആണ്.

സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ വൈസ് ചെയർമാൻ സിദ്ധാർത്ഥ ആനന്ദ് കുമാർ പറഞ്ഞത്,  ലിജോ ജോസ് പല്ലിശ്ശേരി ഒരു വലിയ ക്യാൻവാസിലുള്ള പടം സൃഷ്ടിക്കുക മാത്രമല്ല മോഹൻലാലിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.  സിനിമയുടെ പ്രമേയം ഗാംഭീര്യവും വൈകാരികവുമാണ്. അതുകൊണ്ട് കൂടിയാണ് ചിത്രം ഒരേസമയം തമിഴിലും കന്നടത്തിലും  ഹിന്ദിയിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്. ജനുവരി 25ന് റിലീസ് ചെയ്യുന്ന മലക്കോട്ട വാലിബൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഒരു കൊടുങ്കാറ്റായി മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.