In this blog post mentioned the most awaited malaikottai vaaliban review
മലയ്ക്കോട്ടെ വാലിബൻ മോഹൻലാൽ എൽ ജെ പി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമ. സിനിമ ഇറങ്ങി ആദ്യഫാൻഷോ കഴിയുമ്പോൾ ചിത്രത്തിനെ കുറിച്ച് മിക്സഡ് അഭിപ്രായമാണ് എല്ലാ കോണുകളിൽ നിന്നും വരുന്നത്. ഇതൊരു മോഹൻലാൽ സിനിമ എന്നതിനപ്പുറം പക്കാ എൽ ജെ പി മൂവി ആണെന്നതാണ് എല്ലാവരുടെയും അഭിപ്രായം.
Malaikottai Vaaliban Review
സിനിമയിലേക്ക് വരികയാണെങ്കിൽ ഏറ്റവും എടുത്തുപറയേണ്ടത് മധു നീലകണ്ഠന്റെ സിനിമാറ്റോഗ്രഫി തന്നെയാണ്. മ്യൂസിക്കും ബാക്ക്ഗ്രൗണ്ട് സ്കോറും മികച്ചു നിന്നു. കഥയിലെ ലാഗ് കാരണം സിനിമയിലേക്ക് കണക്ട് ആകാൻ സാധിക്കുന്നില്ല എന്നത് ഒരു സത്യാവസ്ഥയാണ്.
ഒരു പീരിയോഡിക് ഡ്രാമ ജോണറിലുള്ള സിനിമയിൽ മോഹൻലാലിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. മോഹൻലാലിനൊപ്പം ഹരീഷ് പേരടിയും, സൊനാലി കുൽക്കർണിയും മികച്ചു നിന്നു.
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയിൽ പോരാടുന്ന മല്ലൻ മാരുള്ള ഒരു ദേശം. അവിടെയുള്ള മല്ലന്മാരെ എല്ലാം പിഴുതെറിഞ്ഞാണ് വാലിൻറെ വരവ്. ഒരു മുത്തശ്ശിക്കഥ പോലെ, ഒരു നാടോടിക്കഥ പോലെയാണ് സിനിമ പറഞ്ഞു പോകുന്നത്.
ഒരു മാസ്സ് സിനിമ പ്രതീക്ഷിച്ചു പോകുന്നവർക്ക് , മോഹൻലാൽ ഫാൻസിനു എല്ലാം ഈ സിനിമ എങ്ങനെ ദഹിക്കും എന്നു കണ്ടറിയണം.

ആദ്യ പകുതിയിൽ ഒരു അഭ്യാസിയായി മോഹൻലാൽ അമ്പരിപ്പിക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു. മോഹൻലാലിൻറെ ആശാനായി ഹരീഷ് പേരടിയും ചിത്രത്തിൽ നിറഞ്ഞു നിന്നു. ഒരു നാടോടിയായ മോഹൻലാലിൻറെ മലയ്ക്കോട്ടെയിലേക്കുള്ള വരവാണ് ആദ്യ പകുതിയിൽ കാണിക്കുന്നത് .സ്ലോ പേസിലുള്ള പടം അങ്ങനെ തന്നെ ആസ്വദിക്കണം.
വലിയ ക്യാൻവാസിലുള്ള ലോകോത്തര നിലവാരമുള്ള ഫ്രെമുകളാണ് സിനിമയുടെ വേറൊരു പ്രത്യേകത. സെക്കന്റ് ഹാഫ് ലാഗ് അനുഭവപ്പെടുന്നുണ്ട്. സിനിമയിലെ ക്ലൈമാക്സിൽ ലിജോ ഒരു ട്വിസ്റ്റും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
Malaikottai Vaaliban Trailer
മലയാളീ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയ്ക്കോട്ടെ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നതാണ് സിനിമയെ വേറിട്ടതാക്കുന്നത്. നന്പകൽ നേരത്തു മയക്കം എന്ന സിനിമയ്ക്കു ശേഷം ലിജോ ജോസ് അണിയിച്ചൊരുക്കുന്ന സിനിമയാണ് മലയ്ക്കോട്ടെ വാലിബൻ.
ജനുവരി മാസം 25 നാണു സിനിമ തീയറ്ററിൽ റിലീസ് ചെയ്തത് . ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ത്കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Malaikottai Vaaliban Teaser
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ 130 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീഖിന്റേതാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കുന്ന ചിത്രം 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്.
Read more : മോഹൻലാലിന്റെ മലയ്ക്കോട്ടെ വാലിബൻ ആഗോളതലത്തിൽ കൂടുതൽ തീയേറ്ററുകളിലേക്ക്