മലയ്ക്കോട്ടെ വാലിബൻ ഇന്ട്രോയിൽ തീയേറ്റർ കുലുങ്ങുമോ ?

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരു ക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മലയ്‌ക്കോട്ടെ വാലിബൻ . ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി ഈ സിനിമയിൽ മോഹൻലാലിന്റെ ഇൻട്രോ കാണിക്കുമ്പോൾ  തിയേറ്റർ കുലുങ്ങുമോ എന്ന് ചോദിക്കുന്നതിന് മോഹൻലാൽ പറഞ്ഞ മറുപടിയാണ് രസകരമായിരിക്കുന്നത്. സിനിമ എന്നു പറയുന്നത് ഒരാളെ പ്രസന്റ് ചെയ്യുന്ന രീതിയാണെന്നും ഒരാളെ കാണാൻ കാത്തിരിക്കുമ്പോൾ അത് നല്ല രീതിയിൽ ചെയ്യുന്നത് ഒരു സ്കില്ലാണെന്നും ആ സ്‌കിൽ ഈ സിനിമയിലുണ്ട് എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇനി മോൻ വിറച്ചില്ലെങ്കിൽ എന്റെ അടുത്ത് വന്ന് പരാതി പറയരുതെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഇങ്ങനെയൊരു ജോണറിൽ ഉള്ള പടം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമാണെന്നും. കാല ദേശാന്തരങ്ങൾക്കപ്പുറമുള്ള ഒരു സിനിമയാണ് ഇതെന്നും ഈ സിനിമ എവിടെയാണ് നടക്കുന്നത് എന്ന് വ്യക്തമായി നമുക്ക് പറയാൻ സാധിക്കില്ല എന്നും,ഇത് വേണമെങ്കിൽ കേരളത്തിൽ നടക്കാം ഇന്ത്യയിൽ എവിടെ വേണമെങ്കിലും നടക്കാം എന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു .

വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന മലയ്‌ക്കോട്ടെ വാലിബൻ ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ഒരുക്കിയിരിക്കുന്നത് ഇതിൽ പ്രണയം ഉണ്ട് വിരഹം ഉണ്ട് സന്തോഷമുണ്ട് സങ്കടമുണ്ട് അസൂയയുണ്ട് പ്രതികാരം ഉണ്ട്. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പി എസ് റഫീഖും ,ലിജോയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ .100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം 130 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത് .

1 thought on “മലയ്ക്കോട്ടെ വാലിബൻ ഇന്ട്രോയിൽ തീയേറ്റർ കുലുങ്ങുമോ ?”

Comments are closed.