മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയ്‌ക്കോട്ടെ വാലിബൻ . ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. യൂറോപ്പിൽ 35 അധികം രാജ്യങ്ങളിൽ ചിത്രം റിലീസിന് ഉണ്ടാകും, യുഎസിലും 39 അധികം സംസ്ഥാനങ്ങളിലാകും ചിത്രം റിലീസിന് എത്തുക. പ്രേക്ഷക പിന്തുണ ലഭിച്ചാൽ ചിത്രം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ബാഹുബലിക്ക് ശേഷം സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ഇന്ത്യയിലും വിദേശത്തും വമ്പൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് സിനിമകൾ പലതും കിതക്കുന്ന സമയത്തും പല സൗത്ത് ഇന്ത്യൻ സിനിമകളും വൻ കളക്ഷൻ ആണ് നേടിക്കൊണ്ടിരിക്കുന്നത്.
ബിഗ് ബജറ്റിൽ ഒരുങ്ങിയ മലയ്‌ക്കോട്ടെ വാലിബൻ 130 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മോഹൻലാലിനോടൊപ്പം സോണാലി കുൽക്കർണി, മനോജ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു.
2 thoughts on “മോഹൻലാലിന്റെ മലയ്ക്കോട്ടെ വാലിബൻ ആഗോളതലത്തിൽ കൂടുതൽ തീയേറ്ററുകളിലേക്ക്”
Comments are closed.