മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ . വലിയ ക്യാൻവാസിൽ 100 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമെന്ന് അണിയറക്കാർ അറിയിച്ചിരുന്നു.
വാലിബനെത്താന്‍ ഇനി വെറും 100 മണിക്കൂറുകൾ മാത്രം എന്ന പോസ്റ്റാണ് മോഹൻലാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കാല ദേശാന്തരങ്ങൾക്കപ്പുറമുള്ള സിനിമയായിരിക്കും മലൈക്കോട്ടെ വാലിബൻ എന്ന് മോഹൻലാൽ നേരത്തെ ഇൻറർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു.
ജനുവരി 25ന് റിലീസ് ചെയ്യുന്ന സിനിമ മോഹൻലാൽ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനെ ശരിവെക്കുന്ന തരത്തിലുള്ള ട്രെയിലർ ആയിരുന്നു കഴിഞ്ഞദിവസം ചിത്രത്തിൻറെതായി പുറത്തുവന്നിരുന്നത്.
സോണാലി കുൽക്കർണി ഹരീഷ് പെരടി മണികണ്ഠൻ ആചാരി , ഡാനീഷ് സെയ്ത് ഹരി പ്രശാന്ത് വർമ്മ , സുചിത്ര നായർ തുടങ്ങിയ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. പി എസ് റഫീക്കും, ലിജോയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. 130 ദിവസമെടുത്താണ് വാലിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്.