ബോബി ഡിയോളിൻ്റെ 55-ാം ജന്മദിനത്തിൽ തമിഴ് ഫാൻ്റസി ഫിലിം “കങ്കുവ”യിലെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ബോളിവുഡ് നടൻ ബോബി ഡിയോളിൻ്റെ 55-ാം ജന്മദിനത്തോടനുബന്ധിച്ച്, തമിഴ് ഫാൻ്റസി മൂവി “കങ്കുവ” യുടെ നിർമ്മാതാക്കൾ ശനിയാഴ്ച അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി. തമിഴ് സൂപ്പർസ്റ്റാർ സൂര്യ നായകനാകുന്ന ചിത്രത്തിൽ  ബോബി ഡിയോൾ പ്രതിനായകനായ ഉദിരനെ അവതരിപ്പിക്കുന്നു. ഈ സിനിമയിലൂടെ ബോബി ഡിയോൾ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.മുൻപ് അനിമൽ എന്ന സിനിമയിലെ വില്ലൻ കഥാപാത്രം ബോബി ഡിയോൾ മികച്ചതാക്കിയിരുന്നു.

കങ്കുവ സിനിമയുടെ സംവിധായകൻ ശിവയാണ്, ഈ വർഷം അവസാനം സിനിമ റിലീസ് ഉദ്ദേശിച്ചിരിക്കുന്നു . സ്റ്റുഡിയോ ഗ്രീനിൻ്റെയും യുവി ക്രിയേഷൻസിൻ്റെയും ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നടി ദിഷ പടാനിയും അഭിനയിക്കുന്നു. ദേവി ശ്രീ പ്രസാദാണ് “കങ്കുവ”യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്, ഇത് 10 വ്യത്യസ്ത ഭാഷകളിൽ ത്രീഡിയിൽ പുറത്തിറങ്ങും. 

പ്രൊഡക്ഷൻ ബാനർ സ്റ്റുഡിയോ ഗ്രീൻ ട്വിറ്ററിൽ ബോബി ഡിയോളിൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പങ്കിട്ടു.ബോബി ഡിയോളിന് ജന്മദിനാശംസ നേരുകയും #ഉധിരൻ എന്ന് പരാമർശിക്കുകയും ചെയ്തു. മികച്ച അഭിനേതാക്കളും ആകർഷകമായ കഥാതന്തുവും ഉള്ള സവിശേഷമായ ഒരു ഫാൻ്റസി അനുഭവം വാഗ്ദാനം ചെയ്യുമെന്ന പ്രതീക്ഷയിൽ ചിത്രത്തിൻ്റെ കാത്തിരിപ്പ് തുടരുന്നു .