ജിത്തു ജോസഫ് – ആസിഫ് അലി ചിത്രം, വമ്പൻ മേയ്ക്കവറുമായി ആസിഫ് അലി

കൂമൻ എന്ന സിനിമയ്ക്കു ശേഷം ആസിഫ് അലിയുമായി കൈകോർത്തു ജിത്തു ജോസഫ്. ലെവൽ ക്രോസ്സ് എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

asif ali

ജിത്തു ജോസെഫിന്റെ ശിഷ്യനായ  അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്.

ആസിഫ് അലിക്കൊപ്പം ഷറഫുദീനും, അമല പോളുമാണ് മറ്റു താരങ്ങൾ.

ത്രില്ലെർ സിനിമയാകും ലെവൽ ക്രോസ്സ്.  വമ്പൻ മേയ്‌ക്കവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. സിനിമ ഷൂട്ട്‌ ചെയ്യുന്നത് ട്യൂണിഷ്യയിലായിരിക്കും.

മോഹൻലാൽ സിനിമയായ റാമിന്റെ നിർമ്മാതാവ് അഭിഷേകിന്റെ ഉടമസ്ഥതയിലാണ് സിനിമ റിലീസിന് എത്തുന്നത്. സംഗീതം വിശാൽ ചന്ദ്രശേഖർ.  അപ്പു പ്രഭാകറാണ് ഛായാഗ്രഹണം.  എഡിറ്റിംഗ് ദീപു ജോസഫ്.