ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷയം 3 വിക്കറ്റ് നാശത്തിൽ ഇന്ത്യ മാറി കടന്നു. ഈ ജയത്തോടെ പരമ്പരയിൽ 1-1 നു സമനില പിടിച്ചു.

ഇന്ത്യക്കായി യശ്ശസി ജയ് സാൾ (23 പന്തിൽ 28), ശുഭമാൻ ഗിൽ (11 പന്തിൽ 10), വിരാട് കോഹ്ലി (11 പന്തിൽ 12) എന്നിവർ ബാറ്റ് വീശി. രോഹിത് ശർമയും (22) ശ്രെയസ് അയ്യരും (4) പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 176 റൺസിന് പുറത്തായിരുന്നു. കളി തുടങ്ങുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു അവർ. ജസ്പ്രീത് ബുമ്രയും, മുഹമ്മദ് സിറാജുമാണ് ആതിഥേയരെ തകർത്തു വിട്ടത്.