കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു

2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ടെമിൻറെ  ഇടക്കാല ബജറ്റ്  കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളുടെയും, വരുമാനത്തിന്റെയും ഒരു സംക്ഷിപ്തരൂപം ഇത് നൽകുന്നു.

ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലേക്ക് പോകുന്നതിനു മുൻപ് ധനമന്ത്രി നിർമ്മല സീതരാമൻ ധനമന്ത്രാലയത്തിൽ എത്തിയിരുന്നു. ഈ ബജറ്റിന്റെ ഇടക്കാല സ്വഭാവം പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ ഭരണകൂടം ചുമതല ഏൽക്കുന്നത് വരെ സർക്കാരിന് അതിന്റെ സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു.

ബജറ്റ് അവതരണത്തിനു മുൻപ് പ്രസിഡൻറ് ദ്രൗപതി മുർമു 2023ലെ ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെപ്പറ്റി ഊന്നി പറയുകയും അതിനെ ചരിത്രപരമായി മുദ്രകുത്തുകയും ചെയ്തു. ആഗോള വെല്ലുവിളികൾക്കിടയിലും അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയർന്നു രണ്ടു പാദങ്ങളിൽ തുടർച്ചയായി 7.5 ശതമാനം വളർച്ച നേടി. നിലവിലുള്ള സർക്കാരിന് സമ്പൂർണ്ണ ബഡ്ജറ്റ് അവതരിപ്പിക്കാൻ സാധിക്കുകയില്ല പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ ഗവൺമെന്റിന്റെ പ്രതീക്ഷിക്കുന്ന ചെലവുകൾ,വരുമാനം ധനക്കമ്മി,സാമ്പത്തിക പ്രകടനം ഹ്രസ്വകാല പ്രവചനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു.

ഇടക്കാല ബജറ്റിന്റെ പ്രധാന ഘടകങ്ങൾ അടുത്ത മാസങ്ങളിൽ വരാനിരിക്കുന്ന ചെലവുകൾ വരുമാനം സാമ്പത്തികം ആരോഗ്യം എന്നിവയ്ക്കുള്ള സാമ്പത്തികവും ഉൾപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള പുതിയ സർക്കാർ സമ്പൂർണ്ണ പുറത്തിറക്കുന്നത് വരെ ഇന്ത്യയുടെ സാമ്പത്തികപാത ഇടക്കാല ബജറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും.