ആ പോസ്റ്ററിൽ കാണുന്നത് മഞ്ജുവല്ല; ഗായത്രി അശോക്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് “ഫൂട്ടേജ്”. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ പോസ്റ്ററിൽ കാണുന്ന പെൺകുട്ടിയെ മഞ്ജുവാണ് എന്ന തരത്തിൽ ബന്ധപ്പെടുത്തി ധാരാളം കമൻറുകൾ സോഷ്യൽ മീഡിയയിലും വന്നിരുന്നു.

എന്നാൽ ആ പോസ്റ്ററിൽ കാണുന്നത് ഗായത്രി അശോകമാണ്. ഗായത്രിയോടൊപ്പം വിശാഖ് നായരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുകയാണ് ഗായത്രി. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാനം സംരംഭമാണ് “ഫൂട്ടേജ്”. ഒരിടവേളക്ക് ശേഷം മഞ്ജുവാര്യർ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

കഥ , തിരക്കഥ : സി സലിം, ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ, നിർമ്മാതാവ് : ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ, ഛായാഗ്രഹണം : ഷിനോസ്, എഡിറ്റിംഗ് : ഷൈജു ശ്രീധരൻ, സ്റ്റണ്ട്: ഇർഫാൻ, സംഗീതം: സുഷിൻ ശ്യാം.

1 thought on “ആ പോസ്റ്ററിൽ കാണുന്നത് മഞ്ജുവല്ല; ഗായത്രി അശോക്”

Comments are closed.