ബോക്സ്ഓഫിസിൽ 270 കോടിയുമായി ഫൈറ്റർ കുതിക്കുന്നു

ഋതിക് റോഷൻ ,ദീപിക പദുകോൺ എന്നിവരെ നായിക നായകന്മാരാക്കി സിദ്ധാർത്ഥ്‌ ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് ഫൈറ്റർ. മികച്ച അഭിപ്രായം നേടി കൊണ്ട് ബോക്സ് ഓഫീസ് ചാർട്ടുകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഫൈറ്റർ . നാലുദിവസം കൊണ്ട് ഏകദേശം 270 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

വടക്കേ അമേരിക്കയിൽ 150 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. 75 ആമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രം ദേശീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആക്ഷൻ സിനിമയാണ്. മാർഫിക്സ് പിച്ചേഴ്സ് മായി സഹകരിച്ച് വയാ കോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിച്ചത്. അക്ഷയ് ഒബ്രോയ്, കരൺ സിംഗ് ഗ്രോവർ, സഞ്ജീദ ഷെയ്ഖ്  എന്നിവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീനഗർ താഴ്വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറുപടിയായി എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷൻ ചെയ്ത  എയർ ഡ്രാഗൺസ് എന്ന യൂണിറ്റിനെ ചുറ്റിപ്പറ്റിയാണ് സിനിമ. ഏത് ആക്രമണത്തെത്തിനോടും ഏറ്റവും ആദ്യം പ്രതികരിക്കുന്ന അവർ  ഇന്ത്യൻ എയർഫോഴ്സിലെ ഏറ്റവും മികച്ച കോംപാക്ട് ഏരിയമാർ ഉൾപ്പെടുവരാണ് . ചെയ്യുന്നതിനിടയിൽ രാജ്യത്തോടുള്ള തങ്ങളുടെ സമർപ്പണ യാത്ര വിവരിക്കുന്നു.