ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രൈലറിന് വമ്പൻ അഭിപ്രായാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അരുൺ മാതേശ്വരൻ 3 വര്ഷം കൊണ്ട് പൂർത്തിയാക്കിയ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുന്നതും അദ്ദേഹമാണ്. ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഉത്സവ പൊങ്കൽ സീസണിൽ 2024 ജനുവരി 12 ന് തിയേറ്ററുകളിലെത്തും.
3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ഒരു ദൃശ്യവിസ്മയം വാഗ്ദാനം ചെയ്യുന്നു, തീവ്രമായ ആക്ഷൻ, തകർപ്പൻ സീക്വൻസുകൾ, ധനുഷിന്റെ ആകർഷകമായ ഇരട്ട പ്രകടനം എന്നിവയിലൂടെ പ്രേക്ഷകരെ കോൾമയിർ കൊള്ളിക്കുന്നു .
സത്യജ്യോതി ഫിലിംസ് നിർമ്മിക്കുന്ന “ക്യാപ്റ്റൻ മില്ലറിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ, തുടങ്ങിയവർ അഭിനയിക്കുണ്ട് . ജിവി പ്രകാശ് കുമാർ സംഗീതവും, ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും, എഡിറ്റിംഗ് നാഗൂരാൻ രാമചന്ദ്രനുമാണ്.