ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കുഞ്ചമൺ പോറ്റി എന്നതിൽ നിന്നും മാറ്റി കൊടുമൺ പോറ്റി എന്ന് ആക്കി.കുഞ്ചമൻ പോറ്റി എന്നത് തങ്ങളുടെ ഇല്ലപ്പേരാണെന്നും തങ്ങളുടെ ഇല്ലത്തിന് കളങ്കം വരുത്തുന്ന രീതിയിൽ സിനിമയിൽ ദുർമന്ത്രവാദങ്ങളും മറ്റു കാര്യങ്ങളും കാണിക്കുന്നുണ്ടെന്ന് കാണിച്ച് കുഞ്ചമൺ ഇല്ലക്കാർ കോടതിയെ സമീപിച്ചിരുന്നു. അതിനാലാണ് സിനിമയിലെ പേര് മാറ്റുക എന്ന അവസ്ഥയിലേക്ക് അണിയറ പ്രവർത്തകർ വന്നത്.
യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ നിന്നും പേര് മാറ്റിയിട്ടുണ്ട്. നേരത്തെ കുഞ്ചമൺ പോറ്റി ഭാവനയിൽ വിരിഞ്ഞ കഥാപാത്രം ആണെന്ന് രാഹുൽ സദാശിവൻ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യവുമായി കോട്ടയം സ്വദേശി പി എം ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏറെ നാളുകൾക്കു ശേഷം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് റിലീസ് ചെയ്യുന്ന ചിത്രം എന്നപേരിൽ ഭ്രമയുഗം വാർത്തകളിൽ ഇടം നേടിയിരുന്നു. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി വേറിട്ട ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.