BadeMiyanChoteMiyan | HINDI TEASER
അക്ഷയ് കുമാർ ടൈഗർ, ടൈഗർ ഷെറോഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ . ചിത്രത്തിൻറെ ടീസർ ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.
BadeMiyanChoteMiyan | HINDI TEASER |Akshay, Tiger,Prithviraj|AAZ| Vashu B,Jackky,Deepshikha,Himanshu
അലി അബ്ബാ സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനുഷി ചില്ലർ, സോനാക്ഷി സിംഹ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആകുന്നു. അക്ഷയ് കുമാറും ടൈഗർ ഷെറോഫും ചേർന്ന് പൃഥ്വിരാജിനെ നേരിടാൻ ഒരുങ്ങുന്നതാണ് ടീസറിൽ. സ്ഫോടനാത്മകമായ ആക്ഷൻ സീൻസുകൾ ഹെലികോപ്റ്ററുകൾ ,മിസൈലുകൾ,യുദ്ധങ്ങൾ എന്നിവയെല്ലാം ടീസറിൽ കാണാം. നിലവിൽ ജോർദാനിൽ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഒരു അഡ്രിനാലിൻ റഷ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പൂജാ എൻ്റർടൈൻമെൻ്റും AAZ ഫിലിംസും ചേർന്ന് നിർമ്മിച്ച “ബഡേ മിയാൻ ഛോട്ടേ മിയാൻ” 2024 ഏപ്രിലിൽ ഈദിനോടനുബന്ധിച്ച് സ്ക്രീനുകളിൽ എത്തുംഈ ഐക്കണിക് ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്നതിൽ അലി അബ്ബാസ് സഫർ തൻ്റെ ആവേശം പ്രകടിപ്പിക്കുകയും ഈദ് 2024-ന് പ്രേക്ഷകർക്ക് ഒരു ട്രീറ്റ് ഉറപ്പ് നൽകുകയും ചെയ്തു.