ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായത്തിലേക്ക് – Anweshippin Kandethum Review

Anweshippin Kandethum Review

ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായത്തിലേക്ക്. ഒരു ക്രൈം ത്രില്ലർ ജോണറിലുള്ള സിനിമ വളരെ എൻഗേജിംഗ് ആണ് . ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന സിനിമ സംവിധാനം ചെയ്തത് ഡാർവിൻ കുര്യാക്കോസ് ആണ്. ജിനു ബി എബ്രഹാമിന്റെ മികച്ച സ്ക്രിപ്റ്റ് ആണ് സിനിമയുടെ നട്ടെല്ല്.

ഒരു സാധാരണ പോലീസ് വേഷത്തിൽ എത്തുന്ന ടോവിനോ തോമസിന്റെ ക്യാരക്ടറിൽ ഒരു ഏച്ചുകെട്ടൽ വരുത്തിയിട്ടില്ല. കൂടാതെ സിനിമയുടെ കഥപറച്ചിൽ കൂടുതൽ റിയലിസ്റ്റിക് ആണ്. 90 കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്. പോലീസ് സേനയിലെ ഈഗോ ക്ലാഷും തുറന്നു കാട്ടുന്ന സിനിമ കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

2 കേസുകളുടെ ചുരുളഴിക്കുന്ന ഒരു സ്റ്റോറി ലൈൻ ആണ് സിനിമയിൽ. ടോവിനൊയ്ക്കൊപ്പം സിദ്ദീഖ് ,ഇന്ദ്രൻസ്, ബാബുരാജ്, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ഷമ്മി തിലകൻ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Also read : അന്വേഷിപ്പിൻ കണ്ടെത്തും – Anweshippin Kandethum – Complete Guide

1 thought on “ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായത്തിലേക്ക് – Anweshippin Kandethum Review”

Comments are closed.