സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിതമാണ് “ആനന്ദ് ശ്രീബാല”. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ അഭിലാഷ് പിള്ളയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മാളികപ്പുറം 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന. ചിത്രത്തിൻറെ നിർമ്മാണം പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ്.
അർജുൻ അശോകൻ, ഷൈജു കുറിപ്പ്, സിദ്ദീഖ്, അപർണ ദാസ്, ധ്യാൻ ശ്രീനിവാസൻ,ആശാ ശരത്ത്, അജുവർഗീസ്, ഇന്ദ്രൻസ്, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൻറെ പൂജ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. രഞ്ജിൻ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് കിരൺ ദാസ് ആണ്.