നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

ടെലിവിഷൻ ഷോകളിലൂടെ വന്ന് സിനിമയിൽ പ്രധാന നടിയായ സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോർട്ടുകൾ . ടെലിവിഷൻ താരവും മോഡലുമായ നടൻ  പ്രേം ജേക്കബ് ആണ് വരൻ. തിരുവനന്തപുരത്ത് വെച്ചായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. വിവാഹ തീയതി ജനുവരി 26. ജനുവരി 27 ആം തീയതി  സുഹൃത്തുക്കൾക്കായി ഒരു വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

ഫിടിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ സ്വാസിക അവസാനമായി അഭിനയിച്ചത് ഷൈൻ ടോം ചാക്കോ നായകനായ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയാണ്. ഈ സിനിമയുടെ  നിരവധി പ്രമോഷൻ പരിപാടികളിൽ ഇപ്പോൾ സ്വാസിക പങ്കെടുക്കുന്നുണ്ട്. പ്രണയ വിവാഹമാണ് സ്വാസികയുടെ എന്നാണ് റിപ്പോർട്ടുകൾ. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്.