ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന പുതിയ സിനിമയാണ് ഫൈറ്റർ. ആക്ഷൻ എന്റർടൈനറായ ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കിയ പഠാൻ എന്ന സിനിമയായിരുന്നു ഇതിനു മുൻപ് സിദ്ധാർത്ഥ് ആനന്ദ് ആനന്ദ് സംവിധാനം ചെയ്തത്.
Fighter Official Trailer | Hrithik Roshan, Deepika Padukone, Anil Kapoor, Siddharth Anand | 25th Jan
ഫൈറ്റർ ഒരു ആക്ഷൻ പായ്ക്കറ്റ് എന്റർടൈനർ ആണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്ചി. ത്രത്തിൽ ദീപിക പദുകോൺ, അനിൽ കപൂർ, കറൻസിംഗ് ഗ്രോവർ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ റോളിലാണ് ഋതിക് റോഷൻ അഭിനയിക്കുന്നത്. ദീപിക പദുകോണും എയർഫോഴ്സ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്നു.
മൂന്നു മിനിറ്റിൽ അധികം ദൈർഘ്യമുള്ള ട്രെയിലറിൽ ഇന്ത്യൻ എയർഫോഴ്സിന്റെ അതിഗംഭീര പ്രകടനങ്ങൾ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യമാണ് ട്രെയിലറിൽ കാണുന്നത്. യഥാർത്ഥ സുഖോയി ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. ഋതിക് റോഷനും ദീപിക പദുകളും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫൈറ്റർ. സിദ്ധാർത്ഥ് ആനന്ദ്, രമൺ ജിബ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 250 കോടി രൂപ ചിലവിൽ വയകൊ സ്റ്റുഡിയോസാണ് ചിത്രത്തിൻറെ നിർമ്മാണം.
1 thought on “ഹൃതിക് റോഷന്റെ ഫൈറ്റർ സിനിമയുടെ ആക്ഷൻ പാക്കഡ് ട്രൈലെർ പുറത്തിറങ്ങി”
Comments are closed.