ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‍ലെർ. വളരെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിൽ തിരിച്ചു വരുന്നു എന്ന അപൂർവതയുമായാണ് ചിത്രം പുറത്തിറങ്ങിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ഉണ്ടായിരുന്നത്.
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച അബ്രഹാം ഓസ്‍ലെർ ഇപ്പോൾ റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് നേടിയത് 25 കോടി രൂപയാണ്. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ മമ്മൂട്ടി ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇമോഷണൽ ക്രൈം ത്രില്ലർ ആയി എത്തിയ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത് ജയറാമിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ആണ്ചി ത്രത്തിൽ കാണാൻ സാധിക്കുക.
4 thoughts on “അബ്രഹാം ഓസ്ലെർ മികച്ച പ്രതികരണവുമായി 4 ദിവസം കൊണ്ട് 25 കോടി ഗ്രോസ് കളക്ഷനിലേക്ക്”
Comments are closed.