വീണ്ടും പോലീസ് വേഷത്തിൽ ടോവിനോ -അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി

ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പോലീസുകാരൻ ആയാണ് ടോവിനോ തോമസ് വേഷമിടുന്നത്. ഒരു കൊലപാതകത്തിന്റെ ദുരൂഹത നിലനിർത്തുന്ന ടീസറിലൂടെ സിനിമ ഒരു ത്രില്ലർ ആയിരിക്കുമെന്ന് വ്യക്തമാണ്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാം രചന നിർവഹിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ്. കടുവ എന്ന ചിത്രത്തിനു ശേഷം ജിനു വി എബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

എസ് ഐ ആനന്ദ് രാജ് എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ഐ ആനന്ദ് രാജ്  സർവീസിൽ പുതിയതായി ജോയിൻ ചെയ്ത വ്യക്തിയാണ്. ടോവിനോ തോമസിനെ കൂടാതെ ബാബുരാജ്,  ഇന്ദ്രൻസ്,  സിദ്ധിക്ക്, ഷമ്മി തിലകൻ, കോട്ടയം നസീർ,  പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

1 thought on “വീണ്ടും പോലീസ് വേഷത്തിൽ ടോവിനോ -അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി”

Comments are closed.