പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ മലയ് ക്കോട്ടെ വാലിബൻ. ജനുവരി 25-ആം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം പാൻ ഇന്ത്യൻ റിലീസ് ആണ്.
ചിത്രത്തിൻറെ റിലീസിങ്ങിന്റെ ഭാഗമായി ധാരാളം പ്രൊമോഷനുകൾ നടക്കുന്നുണ്ട്. അതിൽ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വാലിബൻ ചലഞ്ച് ആണ് ഇപ്പോൾ തരംഗമായി മാറിയത്. ഒരു കേബിൾ മെഷീനിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഈ വെല്ലുവിളി ഏറ്റെടുക്കാമോ എന്നു മോഹൻലാൽ ചോദിച്ചിരിക്കുന്നത്. ധാരാളം പേർ ഈ വെല്ലുവിളി ഏറ്റെടുക്കാം എന്ന് പറഞ്ഞുകൊണ്ട് വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ട്.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. ഛായാഗ്രഹണം മധു നീലകണ്ഠനും. മോഹൻലാലിനൊപ്പം മറാട്ടി നടി സോണാലി, രാജീവ് പിള്ള, മണികണ്ഠൻ ആചാരി, ഹരീഷ് പേരടി, സുചിത്ര നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ട്.
1 thought on “മലയ് ക്കോട്ടെ വാലിബൻ ചലഞ്ചുമായി മോഹൻലാൽ”
Comments are closed.