പ്രഭാസിന്റെ പതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

നടൻ പ്രഭാസ് തന്റെ വരാനിരിക്കുന്ന റൊമാന്റിക്-ഹൊറർ ചിത്രമായ ‘ദി രാജ സാബ്’എന്ന സിനിമയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. മാരുതി ദാസരിയാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിലാണ് ‘ദി രാജാ സാബ്’ നിർമ്മിച്ചിരിക്കുന്നത്, ടി ജി വിശ്വ പ്രസാദ് നിർമ്മാതാവും വിവേക് ​​കുച്ചിബോട്ല സഹനിർമ്മാതാവുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമൻ എസ് ആണ്.

“രാജാ സാബ് എന്റെ ഇന്നേവരെയുള്ള ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. പ്രേക്ഷകർക്ക് ഒരു വലിയ ഹൊറർ അനുഭവമായിരിക്കും ചിത്രം”, എന്നാണ് സംവിധായകൻ പ്രതികരിച്ചത്

 ഒരു നടനെന്ന നിലയിൽ  പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു പാൻ-ഇന്ത്യൻ താരമാണ് പ്രഭാസ് , അടുത്തയിടെ ഇറങ്ങിയ സലാർ സൂപ്പര്ഹിറ്റ് ആയിരുന്നു.

 അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവർക്കൊപ്പം ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രേക്ഷകർക്ക് മികച്ച സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്ത് ‘കൽക്കി 2898 എഡി’യുടെ റിലീസ് തീയതി മെയ് 9 ലായിരിക്കും.