യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സെക്രട്ടറിയേറ്റ് മാർച്ചിനോട് അനുബന്ധിച്ച് നടന്ന അതിക്രമ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റു ചെയ്‌തത് . സ്വന്തം വീട്ടിൽ നിന്ന് പുലർച്ചെ രാവിലെ അറസ്റ്റ് ചെയ്ത രാഹുലിനെ രാവിലെ 10 മണിയോടെ തന്നെ കണ്ടോൺമെൻറ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പോലീസ് ബലം പ്രയോഗിച്ചാണ് രാഹുലിനെ കൊണ്ടുപോയത്. ഇതിനിടയിൽ രാഹുലും എസ്ഐയും തമ്മിൽ പലതവണ വാക്കേറ്റവുമുണ്ടായി.
രാഹുലിനെ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകര, . രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർ സർക്കാരിനെതിരെയും കേരള പോലീസിനെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതുകൊണ്ടൊന്നും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കണ്ടെന്നും അത് ഭരണകൂട ഭീകരതയാണെന്നും അവർ അഭിപ്രായപ്പെട്ടു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ 22 വരെ കസ്റ്റഡിയിൽ കഴിയേണ്ടതാണ്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്. എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വാദിച്ച രാഹുലിന്റെ ജാമ്യ അപേക്ഷ കോടതി തള്ളുകയാണ് ഉണ്ടായത്.