നേര് 100 കോടിയിലേക്ക്

നേര് മോഹൻലാലിന്റെ അടുത്ത നൂറുകോടി ചിത്രത്തിന്റെ പട്ടികയിലേക്ക്. 2023 ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം 2024ലും, നിറഞ്ഞ സ്ക്രീനിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ 80 കോടി കളക്ട് ചെയ്ത ചിത്രം വൈകാതെ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടും.

റിലീസിന് മുൻപ് 200 സ്ക്രീനുകളിൽ മാത്രം ഉണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇമോഷണൽ കോഡ്‌റൂം ഡ്രാമയായി വന്ന ചിത്രത്തിന് കുടുംബപ്രേഷകരുടെ പൂർണ്ണപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മികച്ച ചിത്രം എന്ന അഭിപ്രായവും നിലവിൽ പുതിയ സിനിമകൾ ഒന്നും റിലീസ് ആവാത്തതുമാണ് നേരിന്റെ വിജയക്കുതിപ്പിന് കാരണം.

1 thought on “നേര് 100 കോടിയിലേക്ക്”

Comments are closed.