മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ഗുണ്ടൂർകാരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിനിമ സംവിധാനം ചെയ്യുന്നത് ത്രിവിക്രമാണ്. ഇതിനു മുൻപ് അദ്ദേഹത്തിൻറെതായി ഇറങ്ങിയ അല വൈകുണ്ഠപുരം ലോ എന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. അല്ലു അർജുൻ ആയിരുന്നു ആ സിനിമയിലെ നായകൻ. ജയറാമും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗുണ്ടൂർകാരത്തിത്തിൽ മഹേഷ് ബാബുവിനോടൊപ്പം ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ നായിക ശ്രീലീലയാണ്. ജഗപ തി ബാബു, പ്രകാശ് രാജ് രമ്യാ, കൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ജനുവരി 12നാണ് ചിത്രം റിലീസിന് എത്തുന്നത്.