ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്നതോടെ ഇന്ത്യയുയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിച്ചു വരികയാണ്. ചൈനയുമായി കാര്യമായ സാമ്പത്തിക അന്തരമുണ്ടായിട്ടും ഇന്ത്യ ഒരു പ്രധാന ഏഷ്യൻ സാമ്പത്തിക ശക്തിയായി സ്വയം നിലയുറപ്പിക്കുകയാണെന്ന് വിദേശനയ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൈനയുടെ ഡെബ്റ്റ് ട്രാപ്പ് പോളിസി പാക്കിസ്ഥാനിൽ കാര്യമായ മുന്നേറ്റം നടത്തി, നിക്ഷേപത്തിൽ 65 ബില്യൺ ഡോളറിലെത്തി. ഗ്വാദർ തുറമുഖത്തിന്റെ തന്ത്രപരമായ നിയന്ത്രണം ചൈനയുടെ പിടി കൂടുതൽ ഉറപ്പിച്ചു. പാക്കിസ്ഥാനിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾ വരുത്തിയേക്കാം. വാസ് ഷെരീഫിനെപ്പോലുള്ള നേതാക്കൾ പ്രാധാന്യം വീണ്ടെടുക്കുകയാണെങ്കിൽ ഇന്ത്യയുമായി പാകിസ്ഥാന്റെ ബന്ധം കൂടുതൽ ദൃഢമാകും
ചൈന നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാ യി മാറിയിരിക്കുന്നു. എന്നാൽ നേപ്പാൾ ഗവൺമെന്റിലെ സമീപകാല മാറ്റങ്ങൾ, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു
ശ്രീലങ്കയിലെ ചൈനയുടെ നിക്ഷേപം 4.5 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ 4 ബില്യൺ ഡോളറിലധികം സഹായവുമായി ഇന്ത്യ ശ്രീലങ്ക മായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തി.
ബംഗ്ലാദേശിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം ഇന്ത്യയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, അധികാരത്തിലെ മാറ്റത്തിന് ഇന്ത്യ പുതിയ തന്ത്രം സ്വീകരിക്കുകയും സർക്കാരുമായി വിശ്വാസം വളർത്തുകയും ചെയ്യേണ്ടതുണ്ട്.
ഭൂട്ടാൻ ഇന്ത്യയുമായി സുഗമമായ ബന്ധം പുലർത്തുമ്പോൾ, ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ആശങ്കകൾ ഉയർത്തുന്നുണ്ട് പ്രത്യേകിച്ച് ഡോക്ലാം പീഠഭൂമിയിൽ. ചൈനയുടെ വശീകരണത്തെ പ്രതിരോധിക്കാൻ ഭൂട്ടാന്റെ സുരക്ഷയ്ക്ക് ഇന്ത്യ മുൻഗണന നൽകണം.