ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാമായണം സീരിയലിൽ സീതാദേവിയുടെ വേഷം അവതരിപ്പിച്ചു പ്രശസ്തയായ നടി ദീപിക ചിഖ്ലിയയ്ക്ക് ക്ഷണം ലഭിച്ചു. അവർക്കൊപ്പം, ഭഗവാന്റെ വേഷം ചെയ്ത അരുൺ ഗോവിലും പ്രതീക്ഷിക്കപ്പെടുന്നു.

“അതെ, ജനുവരി 22 ന് ഞങ്ങളെ അയോധ്യയിലേക്ക് ക്ഷണിച്ചു … അത് ചരിത്രപരവുമായ ഒരു നിമിഷമായിരിക്കും.അയോധ്യയിൽ എങ്ങനെ ദീപാവലി ആഘോഷിക്കും, അതുപോലെ തന്നെ എല്ലാവരും ശ്രീരാമനെ സ്വാഗതം ചെയ്യുകയും ദീപാവലി അവരുടെ വീടുകളിൽ ആഘോഷിക്കുകയും വേണം” എന്നാണ് ഇതേക്കുറിച്ചു ദീപിക പ്രതികരിച്ചത്. രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഭാഗ്യമായി കാണുന്നെന്നും അവർ പ്രതികരിച്ചു.
70 ഏക്കറിൽ പരന്നുകിടക്കുന്ന രാമക്ഷേത്രം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠനിർവഹിക്കും, രാം ലല്ല പ്രതിഷ്ഠയുടെ പ്രതിഷ്ഠാ ചടങ്ങ് നടത്തിയ ശേഷം പൊതുജനങ്ങൾക്കായി തുറക്കും.അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ തുടങ്ങി നിരവധി പ്രമുഖർ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർക്കും ഈ ചരിത്ര സംഭവത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.