ഭ്രമയുഗം ഒ ടി ടി അവകാശം സോണി ലിവിന്

രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ ഭ്രമയുഗം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും ബ്ലാക്ക് – വൈറ്റ് ൽ റിലീസ് ചെയ്ത ചിത്രം. എല്ലാ അർത്ഥത്തിലും ഒരു പരീക്ഷണ ചിത്രമായിരുന്നു. ഗ്രാഫിക്സിന്റെയും സിജികളുടെയും ഈ കാലത്ത് പൂർണമായും മോണോക്രോമിൽ ഷൂട്ട് ചെയ്ത ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കകളെ എല്ലാം കാറ്റിൽ പറത്തിയാണ് ഭ്രമയുഗം മികച്ച രീതിയിൽ മുന്നേറുന്നത്.

പതിനെട്ടാം നൂറ്റാണ്ട് കാലഘട്ടം അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരു. വഴിയില്ല. തീയറ്ററുകളിൽ മികച്ച എക്സ്പീരിയൻസ് തരുന്ന ചിത്രത്തിന്റെ വിഷ്വൽസും, മേക്കിങ്ങും മികച്ചതാണ്. മമ്മൂട്ടിയുടെ മികച്ച പ്രകടനം കൂടിയാകുമ്പോൾ അവ പൂർണ്ണമാകുന്നു. സിനിമ തിയേറ്ററുകളിൽ  കാണുന്നതാണ് മികച്ച  അനുഭവം പ്രധാനം ചെയ്യുന്നതെങ്കിലും, തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കായി ഒ ടി ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണ്.

രാഹുൽ സദാശിവന്റെ ഇതിനു മുൻപിറങ്ങിയ ഭൂതകാലം എന്ന സിനിമ ഓ ടി ടി യിൽ മാത്രമായാണ് റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ്‌ ഭരതൻ,  മണികണ്ഠൻ ആചാരി എന്നിവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്.