ഭ്രമയുഗം മസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ. നാല് കഥാപാത്രങ്ങളെ വെച്ചിറക്കിയ സിനിമ പക്ഷേ മേക്കിങ് കൊണ്ടാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മേക്കിങ് കൊണ്ടും, ക്യാരക്ടർ കൊണ്ടും, ബ്ലാക്ക് ആൻഡ് വൈറ്റ് പടം എന്ന രീതിയിലും ഒരു പരീക്ഷണ ചിത്രമാവുകയാണ് ഭ്രമയുഗം.
പ്രഖ്യാപിച്ച അന്നുമുതൽ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിൻറെ സവിശേഷത. ഏറെ നാളുകൾക്കു ശേഷം പൂർണ്ണമായും ബ്ലാക്ക് – ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ സംവിധാനം രാഹുൽ സദാശിവൻ ആണ്.
ഉദ്യോഗം നിറച്ച പോസ്റ്ററുകളും, ട്രെയിലറുകളും, ടീസറുകളും, കഥയെ കുറിച്ചുള്ള അനുമാനങ്ങളും എല്ലാം ഇപ്പോൾ തന്നെ ട്രെൻഡിങ് ആണ്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ , മണികണ്ഠൻ ആചാരി. എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ഇന്ന്(15-02-2024) റിലീസിന് എത്തുന്നു.