ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാമംഗത്തിന് രാജ്കോട്ടിൽ കളമൊരുങ്ങി.ട്ടോസ് നേടിയ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. ധ്രുവ് ജുറലിൻ്റെയും സർഫറാസ് ഖാൻ്റെയും അരങ്ങേറ്റ മത്സരം കൂടിയാണിത്. ഇതോടൊപ്പം മുഹമ്മദ് സിറാജും, രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തി. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമാണ് വരുത്തിയത് ഷോയിബ് ബഷീറിന് പകരം മാർക്ക് വുഡിനെ ഇറക്കി.
രണ്ടു മത്സരങ്ങൾ കഴിഞ്ഞതോടെ 1-1 സമനിലയിലാണ് പരമ്പര. മധ്യനിരയിലെ വെറ്ററൻ താരങ്ങളുടെ അഭാവം മറികടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരിക്കേറ്റ കളിക്കാർക്ക് പകരമാണ് സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും ടീമിൽ ഉൾപ്പെട്ടത് .kl രാഹുലിന്റെ പരിക്കും കെ എസ് ഭരത്തിന്റെ സമീപകാല ബാറ്റിംഗ് പ്രകടനവും ആണ് ജുറലിന് അവസരം കൊടുക്കാൻ ഇന്ത്യൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ച ഘടകങ്ങൾ.
വിരാട് കോലി പരമ്പരയിൽ ഉടനീളം വിട്ടുനിൽക്കുകയാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജ അടുത്ത ടെസ്റ്റിൽ കളിക്കാൻ ഇടയുണ്ട്. ഇംഗ്ലണ്ടിനെതിരായ നിർണായകമായ മൂന്നാം ടെസ്റ്റിലൂടെ മികച്ച പ്രകടനത്തിലൂടെ പരമ്പരയിൽ വിജയിക്കുക എന്നതാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലക്‌ഷ്യം വെക്കുന്നത്.