വെസ്റ്റിൻഡീസിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ നായക സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായി. 2023 ലോകകപ്പ് നേടിയില്ലെങ്കിലും ഇന്ത്യൻ ടീം ജനഹൃദയങ്ങൾ കീഴടക്കി എന്നും, 2024 ലെ 20-20 ലോകകപ്പിൽ ബാർബഡോസിൽ ഫൈനലിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിൽ ഇന്ത്യൻ ടീം പതാക ഉയർത്തുമെന്നുംജയ് ഷാ പറഞ്ഞു.
രോഹിത് ശർമയുടെ നേതൃത്വ പാടവവും, അനുഭവപരിചയവും അദ്ദേഹം എടുത്തു പറഞ്ഞു. രോഹിത്തിന്റെ അഭാവത്തിൽ ട്വന്റി20യിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻസി ചുമതലകൾ കൈകാര്യം ചെയ്തിരുന്നു 2022 ലോകകപ്പിനു ശേഷം നിരവധി പരമ്പരകളിൽ ഇന്ത്യയെ ഹാർദിക് പാണ്ടിയെ നയിച്ചിരുന്നു എന്നിരുന്നാലും രോഹിത് തിരിച്ചെത്തി. വരാനിരിക്കുന്ന ടി 20 ലോകകപ്പിൽ രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യയെ നയിക്കുക എന്ന് വ്യക്തമാണ്.
2024 t-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ അയർലൻഡ് കാനഡ എന്നിവരോടൊപ്പം യുഎസ് യുഎസ് യും കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ഗ്രൂപ്പ്. ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ടൂർണമെന്റിന്റെ നേതൃത്വത്തെക്കുറിച്ച് വ്യക്തത നൽകുന്നതാണ് സ്ഥിരീകരണം.