മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസം അബുദാബിയിൽ നടന്നിരുന്നു. ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്.
മമ്മൂട്ടിയുടെ വേറിട്ട ലുക്ക് തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ധാരാളം അഭിനയ മുഹൂർത്തങ്ങൾ കൽപ്പിക്കപ്പെടുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും,സിദ്ധാർത്ഥ ഭരതനും എത്തുന്നുണ്ട്.
ഭ്രമയുഗത്തിന്റെ ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് ധാരാളം കഥകൾ മനസ്സിൽ വരുമെങ്കിലും, എന്നാൽ ഒരു കഥയും മനസ്സിൽ വിചാരിക്കരുതെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചിരുന്നു. ഈ സിനിമ നിങ്ങളെ ഞെട്ടിക്കുമോ,ഭയപ്പെടുത്തുമോ എന്നൊന്നും ചിന്തിക്കാതെ ഒരു മുൻവിധിയും ഇല്ലാതെ വന്ന് സിനിമ കാണണമെന്ന് മമ്മൂട്ടി പറഞ്ഞു . മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിൽ ആണ് ചിത്രം റിലീസിന് എത്തുന്നത്.