മാമന്നനു ശേഷം വീണ്ടും ഒന്നിക്കാൻ ഫഹദും വടിവേലുവും

മാരി സെൽവരാജ്  സംവിധാനം ചെയ്ത മാമന്നൻ തമിഴിൽ ഹിറ്റ് ആയിരുന്നു. ഫഹദിന്റെ വില്ലൻ വേഷം ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മാമന്നനു ശേഷം വീണ്ടും ഒന്നിക്കുകയാണ് ഫഹദും വടിവേലുവും. മലയാളിയായ സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിൽ വില്ലാളിവീരൻ തമിഴിൽ ആറുമനമേ എന്നീ സിനിമകളാണ് സുധീഷ് സംവിധാനം ചെയ്തിട്ടുള്ളത്.

mamannan

ഒരു റോഡ് മൂവിയായാണ്  ചിത്രം അണിയിച്ചൊരുക്കുന്നത്. യുവാൻ ശങ്കർ രാജ സംഗീതം നൽകുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആര്‍.ബി ചൗധരി  നിർമിക്കുന്ന ചിത്രത്തിന്റെ പേര് വെളുപ്പെടുത്തിയിട്ടില്ല.