മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിക്കെതിരെ എസ് എഫ് ഐ ഒ യുടെ അന്വേഷണം. എസ്എഫ്ഐ ഒ കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന. ഇൻവെസ്റ്റിഗേഷൻ ഓഫീസാണ്.
വീണ വിജയൻറെ കമ്പനിയായ എക്സാലോജിക്കിനെതിരെയാണ് അന്വേഷണം വരുന്നത്. എക്സാലോജിക്കിന്നു പുറമേ സിഎംആർഎല്ലിന് എതിരെയും അന്വേഷണം ഉണ്ടാവും. കൊച്ചിയിലെ കരിമണൽ കമ്പനിയാണ് സിഎംആർഎൽ. സേവനമൊന്നും ലഭ്യമാകാതെ തന്നെ എക്സാലോജിക്കുന്നു സി എം ആര് വണ്‍ തുക കൈമാറിയിരുന്നു എന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
എസ്എഫ്ഐ ഒ യിലെ ആറ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് കൂടാതെ എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
എന്നാൽ പിണറായി വിജയൻ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പിണറായി വിജയൻ പറയുന്നത് മകൾ വീണ കമ്പനി തുടങ്ങിയത്. ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ച ആണെന്നാണ്.