ഹോം ഗ്രൗണ്ടിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം രണ്ടാം ടെസ്റ്റിനായി തയ്യാറെടുക്കുമ്പോൾ ഇന്ത്യ സെലക്ഷനിൽ ആശയക്കുഴപ്പത്തിലാണ്. പ്രധാന കളിക്കാരായ രവീന്ദ്ര ജഡേജയുടെയും, കെഎൽ രാഹുലിന്റെയും പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്.
പരമ്പരയിൽ ലീഡ് നേടി ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുന്ന ഇംഗ്ലണ്ട് ഇന്ത്യക്ക് വെല്ലുവിളിയാണ്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ജഡേജിക്ക് ഹാം സ്ട്രിങ്ങിന് പരിക്കേറ്റിരുന്നു. രാഹുലിന്റെയും വലത് ക്വാഡ്രൈസെപ്സിൽ വേദന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൾറൗണ്ടറായ ജഡേജയുടെ അഭാവം ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്തും അതേസമയം ഏകദിന ടെസ്റ്റ് ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാഹുലിന്റെ പരുക്കും ഇന്ത്യക്ക് ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
വ്യക്തിഗത കാരണങ്ങളാൽ വിരാട് കോഹ്ലി പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതും മാനേജ്മെന്റിന് കൂടുതൽ സമ്മർദ്ദം നൽകുന്നു.ഇതൊക്കെയാവും വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയും രാഹുൽ ദ്രാവിഡും ടീം മാനേജ്മെൻറ് സെലക്ഷനിൽ നേരിടുന്ന പ്രതിസന്ധി.
എന്നാൽ ഈ വെല്ലുവിളികളെ നേരിടാൻ സെലക്ടർമാർ മൂന്ന് കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് അവർ. മധ്യനിരയിൽ രാഹുലിന്റെ അഭാവം നികത്താൻ രജത് പട്ടിദാറിനെയും ഉൾപ്പെടുത്തിയേക്കും. ആർ അശ്വിനും അക്സർ പട്ടേലിനും ഒപ്പം കുൽദീവ് യാദവും ജഡേജയ്ക്ക് പകരം മൂന്നാം സ്പിന്നറായി എത്തിയേക്കും.