രണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഡ്രാമ ചിത്രമായിട്ടാണ് എത്തിയത്.അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. അര്ജുന് റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പായിരുന്നു ചിത്രത്തിനു ലഭിച്ചത്. മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
എന്നാല്‍ ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്നു വരുന്നത്. ഇതില്‍ പ്രധാനമായും അടുത്തിടെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് അന്നപൂര്‍ണി എന്ന നയന്‍താര ചിത്രം പിന്‍വലിച്ചിരുന്നു. അത് പോലെ അനിമലിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗംപറയുന്നത്. ഭാര്യ ഉള്ളപ്പോള്‍ പരസ്ത്രീ ബന്ധം ചിത്രത്തില്‍ കാണിക്കുന്നുവെന്നാണ്വിമർശനം.നായകന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തീര്‍ത്തും തെറ്റാണെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് ചിത്രം എന്നാണ് ചിത്രത്തിനെതിരെ നടക്കുന്ന ആരോപണം.
ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും സന്ദീപ് റെഡ്ഡി വാംഗ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.